റവന്യൂ വകുപ്പ് ജീവനക്കാര്‍ പണിമുടക്കിലേയ്ക്ക്..

admin | March 11, 2010


. പണിമുടക്ക് ഏപ്രില്‍ 7 ന്

കേരള ലാന്റ് റവന്യൂ സ്റ്റാഫ് അസ്സോസിയേഷന്‍ , തിരുവനന്തപുരം ലാന്റ് റവന്യൂ കമ്മീഷണറേറ്റ് പടിയ്ക്കല്‍ നടത്തിയ അനിശ്ചിതകാല റിലേ ഉപവാസ സമരത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 13 ന് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ആര്‍ജ്ജവം കാണിയ്ക്കാത്ത റവന്യൂ വകുപ്പ് മന്ത്രിയുടെ നിഷ്ക്രിയാവസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തെ റവന്യൂ വകുപ്പ് ജീവനക്കാര്‍ ഏപ്രില്‍ 7 ന് പണിമുടക്കുന്നു…..

പണിമുടക്കിന് മുന്നോടിയായി സംസ്ഥാനത്തെ മുഴുവന്‍ റവന്യൂ വകുപ്പ് ഓഫീസുകളിലേയ്ക്കും പ്രചരണ ജാഥകള്‍ നടത്തുന്നു . കേരളത്തില്‍ അഞ്ച് മേഖലകളിലായി നടത്തുന്ന പ്രചരണജാഥയുടെ ക്രമം താഴെ പറയും പ്രകാരമാണ്.

പ്രചരണ ജാഥ – മാര്‍ച്ച് 24 , 25 , 26 തിയ്യതികളില്‍

( പ്രചരണമേഖലകളും നയിയ്ക്കുന്നവരും )

1- തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട - പി.വി നാരാണന്‍ , എം .മുരുകന്‍ ( സംസ്ഥാന സെക്രട്ടറിമാര്‍ )

2 – ആലപ്പുഴ , കോട്ടയം , ഇടുക്കി - പി.പി .എം. അഷറഫ് ( ജനറല്‍ സെക്രട്ടറി ) ബാബു രാജേന്ദ്രദാസ് ( സംസ്ഥാന വൈസ് പ്രസിഡന്റ് )

3 – എറണാകുളം , തൃശ്ശൂര്‍ , മലപ്പുറം - പി. എസ് . രാജീവ് ( സംസ്ഥാന പ്രസിഡന്റ് ) എം. ജി ആന്റണി (സംസ്ഥാന കമ്മറ്റി അംഗം )

4 – പാലക്കാട് - കോഴിക്കോട് - വയനാട് - കെ.ആര്‍ . രവീന്ദ്രന്‍ ( സംസ്ഥാന സെക്രട്ടറി ) വൈ . എം. സി. സുകുമാരന്‍ (സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം )

5 – കണ്ണൂര്‍ - കാസര്‍കോഡ് - എം.കെ . കൃഷ്ണന്‍നമ്പൂതിരി ( സംസ്ഥാന വൈസ് പ്രസിഡന്റ് ) എസ് . അന്‍സാരി (സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം )

സമരപരിപാടി വന്‍ വിജയമാക്കുന്നതിന് എല്ലാ റവന്യൂ വകുപ്പ് ജീവനക്കാരോടും അഭ്യര്‍ത്ഥിയ്ക്കുന്നു….

സംസ്ഥാന കമ്മറ്റി

Leave a Reply